ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്. അജയ് ലംബ എന്ന സീരിയല്‍ കില്ലറെയാണ് ഞായറാഴ്ച ഇന്ത്യ ഗേറ്റിന് സമീപത്ത് വെച്ച് പോലീസ് പിടുകൂടിയത്. പത്തുവര്‍ഷത്തിലേറെയായി അജയ് ലംബ ഒളിവില്‍ കഴിയുകയായിരുന്നു. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി ക്യാബ് ഡ്രൈവര്‍മാരെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഘത്തലവനാണ് പ്രതി. യാത്രക്കാരെന്ന വ്യാജേനയാണ് ടാക്‌സി തൊഴിലാളികളെ ലംബയും കൂട്ടാളികളായ രണ്ടു പേരും ചേര്‍ന്ന് ഓട്ടം വിളിച്ചിരുന്നത്.

റൈഡുകള്‍ ബുക്ക് ചെയ്തതിന് ശേഷം സംശയം തോന്നാത്ത ഡ്രൈവര്‍മാരെ സംഘം ഉത്തരാഖണ്ഡ് കുന്നുകളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വിളിക്കും. കുന്നിലെത്തിയ ശേഷം ഡ്രൈവര്‍മാരെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആഴമുള്ള മലയിടുക്കുകളിലേക്ക് വലിച്ചെറിയും. ശേഷം മോഷ്ടിച്ച വാഹനങ്ങള്‍ നേപ്പാളില്‍ എത്തിച്ച് വില്‍പ്പന നടത്തും. ഒരു മൃതദേഹം അധികൃതര്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്. വര്‍ഷങ്ങളായി കാണാതായ ടാക്‌സി ഡ്രൈവര്‍മാരുടെ തിരോധാനത്തിന് പിന്നില്‍ ഈ സംഘത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ സംശയിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഴുകുതിരി കത്തിക്കുന്നതിനിടെ തീ ആളിപടർന്നു ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കൊച്ചി : വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന...

സാവരിയയുടെ കൊലപാതകം : പരുക്കുകൾ മരണത്തിന് 24 മണിക്കൂറിനുള്ളിൽ ഉണ്ടായത് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
ഹരിപ്പാട് : എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത് (21) ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട...

പാളയത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

0
കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം. കോഴിക്കോട് പാളയത്താണ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ്...