മനാമ : കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് റിസൾട്ട് എന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ അഭിപ്രായപെട്ടു. ഓ ഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ അഭിമാനകരമായ വിജയത്തിൽ ആഘോഷം നടത്തി. വയനാട്, കോഴിക്കോട്, വടകര എന്നീ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ അഭിമാനകരമായ വിജയത്തിൽ വിജയാഘോഷം നടത്തി. കോഴിക്കോട് ഡിസിസി അധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കളും പ്രവർത്തകരും ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ വിജയമാണ്. തെരഞ്ഞെടുപ്പിനെ വർഗീയ വത്കരിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിച്ച സി പി എം ന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കോഴിക്കോട് ജില്ലയിലെ ദയനീയമായ പരാജയം എന്നും പ്രവീൺ കുമാർ അഭിപ്രായപെട്ടു. ഡിസിസി ജനറൽ സെക്രട്ടറിയും ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന രമേഷ് നമ്പിയത്ത് മുഖ്യ പ്രഭാഷണം നടത്തി.
കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും പ്രചരണം നടത്തിയ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനുമായ രാജു കല്ലുംപുറത്തെ ഡിസിസി പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഓ ഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിൽ, ഓ ഐസിസി സംഘടനാ ചുമതയുള്ള ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ഒ ഐ സിസി കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ടും ദേശീയ ജനറൽ സെക്രട്ടറിയുമായ ഷമീം കെ സി നടുവണ്ണൂർ, നൗകാ ബഹറിൻ ജനറൽ സെക്രട്ടറി സജിത്ത് വെള്ളികുളങ്ങര, ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പികെ മേപ്പയൂർ, ഒഐസിസി വൈസ് പ്രസിഡന്റ് മാരായ സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത് ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസഹാക്ക്, സെൻട്രൽ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം എന്നിവർ ആശംസ പ്രസംഗം നടത്തി.
ദേശീയ ജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ. ഷാജി സാമൂവൽ, നസീം തൊടിയൂർ,ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി റിജിത്ത് മൊട്ടപാറ ജോണി താമരശ്ശേരി, സൈഫിൽ മീരാൻ, ഒഐസിസി നേതാക്കളായഅലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സന്തോഷ് കുമാർ, ജലീൽ മുല്ലപ്പള്ളി, മുനീർ യൂ, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേശ്, സുരേഷ് പുണ്ടൂർ
എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമാരായ ബിജുബാൽ സി കെ, കെ പി കുഞ്ഞമ്മത്, ഷീദ് മുയിപോത്ത് , സെക്രട്ടറി മാരായ ഷാജി പി എം, മുനീർ പേരാമ്പ്ര, തസ്തക്കീർ കെ പി, അബ്ദുൽ റഷീദ് പി വി, അഷ്റഫ് പി, പ്രവിൽദാസ്, സുബിനാസ്കിട്ടു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ അബ്ദുൽസലാം, അസീസ് എം സി മുയിപ്പോത്ത് ഷൈജാസ്, ബിജു കൊയിലാണ്ടി, ബിജു നടുവണ്ണൂർ, രാജീവൻ, നൗഷാദ് പേരാമ്പ്ര, ഇഖ്ബാൽതലയാട്, എന്നിവർ നേതൃത്വം നൽകി. പോഗ്രാം കൺവീനർ വാജിദ് എം നന്ദിയും പ്രകാശിപ്പിച്ചു.