ന്യൂഡല്‍ഹി : സൗജന്യ റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതായി ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സൗജന്യ ഭക്ഷ്യധാന്യം വാങ്ങുന്നവരുടെ എണ്ണം കുറയുന്നതായി റിപോർട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 89 ശതമാനം ആളുകൾക്കും സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു, ഈ വർഷം അത് 81 ശതമാനമായി കുറഞ്ഞു.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ സൗജന്യ റേഷൻ പദ്ധതിക്ക് കീഴിൽ 128 ലക്ഷം ടൺ അരിയും ഗോതമ്പും അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. സൗജന്യ റേഷൻ ലഭിക്കുന്നതിൽ ജനങ്ങൾക്ക് താൽപര്യം കുറഞ്ഞതിനാൽ 84 ലക്ഷം ടൺ മാത്രമാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ 123 ലക്ഷം ടൺ ഗോതമ്പും അരിയും അനുവദിച്ചു, ഇതിൽ 110 ലക്ഷം ടൺ വിജയകരമായി വിതരണം ചെയ്തു. എഫ്‌സിഐ ഗോഡൗണുകളിൽ ആവശ്യമായതിനേക്കാൾ 1.5 മടങ്ങ് കൂടുതൽ ഭക്ഷ്യധാന്യങ്ങളുണ്ട്, ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ സംസ്ഥാനങ്ങൾ ഭക്ഷ്യധാന്യങ്ങൾക്കായുള്ള വിഹിതത്തിന്റെ 20.3 ശതമാനം മാത്രമാണ് എടുത്തത്.