ഹോട്ടല്‍ ആക്രമിച്ച്‌ ഉടമയെ കൊല്ലാന്‍ ശ്രമo ; നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: പുളിഞ്ചോട് ഹോട്ടല്‍ ആക്രമിച്ച്‌ ഉടമയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ് (37), കൊടികുത്തിമലയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍ (35), നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍ (23), തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (32) എന്നിവരാണ് പോലീസ് പിടിയിലായത്.

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് (36), മാര്‍ക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന സിയാദിന്‍റെ ഭാര്യ റൂച്ചി (41) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടല്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമിക്കപ്പെട്ടത്. ഭക്ഷണത്തിന് പണം ചോദിച്ച വൈരാഗ്യത്തില്‍ സംഘം ഹോട്ടലുടമയുമായി തര്‍ക്കിച്ച്‌ പോവുകയും കുറച്ചു സമയത്തിന് ശേഷം തിരികെ എത്തി ആക്രമണം നടത്തുകയുമായിരുന്നു. കേസില്‍ പ്രതിയായ സിയാദിന്‍റെ പേരില്‍ പത്തോളം കേസുകളുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിൽ ജാഗ്രത ശക്തമാക്കി അധികൃതർ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹില്‍ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ...

പ്രളയ ദുരന്തത്തില്‍ പെട്ട് ക്യാമ്പുകള്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളെത്തിച്ച് മണി മാഷ്‌

0
ആറന്മുള :പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടങ്ങാതെ ഭക്ഷണപ്പൊതി ശേഖരിച്ച്...

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന...

നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍...