വെള്ളമില്ല ,അട്ടപ്പാടി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അട്ടപ്പാടി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങി.  വെള്ളം മുടങ്ങാന്‍ കാരണം മോട്ടോറില്‍ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം.  എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാത്രമാണ് മുടങ്ങിയതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാർക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.  ചുരമിറങ്ങി ഈ രണ്ടിടത്തും എത്താൻ സമയമെടുക്കും എന്നതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും.  കനത്ത മഴയെ തുടർന്ന് മരം വീണതോടെ കഴിഞ്ഞ ദിവസം ചുരത്തിൽ ഉൾപ്പെടെ അട്ടപ്പാടി മേഖലയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

അതേസമയം ശസ്ത്രക്രിയകള്‍ മുടങ്ങിയ വിഷയത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇടപെട്ടു.  ആരോഗ്യ വൈദ്യുതി മന്ത്രിമാരുമായി ചര്‍ച്ച നടത്തി.  നേരത്തെ ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു കെ.എസ്.ഇ.ബി ഭീഷണിയും മുഴക്കിയിരുന്നു.  എന്നാൽ മന്ത്രി ഇടപെട്ടതോടെ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞു.  കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും.അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല.  ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തി എന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...