വാഷിംങ്ടണ്‍: യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ അധ്യാപികയെ വെടിവച്ച് ആറുവയസ്സുള്ള വിദ്യാര്‍ത്ഥി. അധ്യാപിക ഗുരുതരവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. റിച്ച്‌നെക്ക് എലിമെന്‍ററി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മറ്റ് വിദ്യാർത്ഥികൾക്ക് പരിക്കില്ല. “ആറുവയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് വെടിവച്ചത്. ഇത് ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്നാണ് പ്രഥമിക നിഗമനം. വിദ്യാര്‍ത്ഥി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്”. പ്രാദേശിക പോലീസ് മേധാവി സ്റ്റീവ് ഡ്രൂ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
30 വയസ്സുള്ള അധ്യാപികയ്ക്കാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് മാരകമാണെന്നും. ഇപ്പോഴും അപകടവാസ്ഥയിലാണെന്നും പോലീസ് പറയുന്നു. അതേ സമയം സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും, ഇത് തീര്‍ത്തും നിരാശജനകമാണെന്നും. വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് ലഭിക്കുന്നത് തടയാന്‍ സമൂഹം ശ്രദ്ധിക്കണമെന്ന് നഗരത്തിലെ സ്കൂളുകളുടെ സൂപ്രണ്ട് ജോർജ് പാർക്കർ പറഞ്ഞു.
കഴിഞ്ഞ മേയിൽ ടെക്‌സാസിലെ ഉവാൾഡെയിൽ 18 വയസ്സുള്ള ഒരു തോക്കുധാരി 19 കുട്ടികളും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഞെട്ടിപ്പിക്കുന്ന സംഭവം. ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ വർഷം അമേരിക്കയില്‍ ബന്ധപ്പെട്ട 44,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. അതിൽ പകുതിയോളം കൊലപാതക കേസുകളും അപകടങ്ങളും സ്വയം പ്രതിരോധവുമാണ്. മറ്റൊരു പകുതി ആത്മഹത്യകളുമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033