ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നാടിനെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയതായി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം ജോർജ് മുണ്ടക്കയം പറഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളുടെ താല്പര്യത്തിന് അനുസരിച്ചാണ് സർക്കാരുകൾ പദ്ധതികൾ തയ്യാറാക്കുന്നത്. ജനങ്ങളോടോ നാടിന്റെ വികസനത്തോടോ അവർക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ്‌ പി സലീം, ജില്ലാ സെക്രട്ടറി ഷഫ്‌ന റാഷിദ്‌ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ലാ സെക്രട്ടറിമാരായ സുധീർ കോന്നി, ഷെയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിയാദ് നിരണം, പത്തനംതിട്ട മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, കൗൺസിലർ ഷൈലജ എസ് തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച്‌ തടഞ്ഞു. ജില്ലാ, മണ്ഡലം നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....