സുരക്ഷയ്ക്കായി കെട്ടിയത് ചെറിയ പ്ലാസ്റ്റിക് കയർ ; മനോജിന്റെ മരണകാരണം പോലീസിന്റെ പിഴവെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ മനോജ് ഉണ്ണി മരിച്ച സംഭവത്തിൽ മരണകാരണം പോലീസിന്റെ പിഴവാണെന്ന് ആരോപിച്ച് കുടുംബം. കാണാൻ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്ന് മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ സഹോദരൻ മരിക്കില്ലായിരുന്നുവെന്നും ചിപ്പി പറഞ്ഞു. ‘വടം മാത്രമേ കെട്ടിയൂള്ളൂ. വടം കാണാനുള്ള ഒന്നുമുണ്ടായിരുന്നില്ല. റോഡിൽ തെരുവ് വിളക്ക് പോലും ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഞങ്ങൾ അവിടെയെത്തിയപ്പോഴും തെരുവ് വിളക്ക് കത്തുന്നുണ്ടായിരുന്നില്ല. ആളില്ലാത്ത വഴിയായതിനാൽ അൽപം വേഗത്തിലാണ് അവൻ വണ്ടിയോടിച്ചത്. വലുപ്പമുള്ള വടം ആയിരുന്നെങ്കിൽ കഴുത്തിൽ ഇത്രയും പരുക്കു വരില്ലായിരുന്നു. നാട്ടുകാർ ഒച്ചയുണ്ടാക്കിയ ശേഷമാണ് വടത്തിനു പുറത്തു റിബ്ബൺ കെട്ടിയത്. പിന്നീട് ആ വടം മാറ്റി. അവന്റെ ശരീരത്തിലും തലയിലുമൊന്നും ഒരു പരുക്കുമില്ല. കഴുത്തിലാണ് പരുക്കുകൾ. തലച്ചോറിലേക്കുള്ള ഞരമ്പുകൾക്കെല്ലാം പ്രശ്നമുണ്ടായി. സർജറി ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അതിൽ ഞങ്ങൾക്ക് സംശയമുണ്ട്’ – ചിപ്പി പറഞ്ഞു.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടേക്ക് തിരിച്ച ശേഷം ഇതുസംബന്ധിച്ച വിശദീകരണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. യുവാവ് മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മനോജ് മദ്യപിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...