എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി കെ നടരാജനാണ് പരിക്കേറ്റത്. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.

ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാണ്. രാത്രിയിൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ നായക്കൂട്ടം യാത്രക്കാരെ ആക്രമിക്കാൻ വരുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായശല്യം നിയന്ത്രിക്കാൻ പഞ്ചായത്തും കെഎസ്ആർടിസി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഡിപ്പോ പരിസരത്തെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതാണ് നായകൾ പെരുകാൻ കാരണമെന്ന ആക്ഷേപവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...