മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയില്‍ കാറിടിച്ച് 13 കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയില്‍ കാറിടിച്ച് 13 കാരന്‍ മരിച്ചു. അങ്ങാടിപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ അങ്ങാടിപ്പുറം ഓരാടംപാലത്ത് വെച്ചാണ് ഓട്ടോയില്‍ കാറിടിച്ച് അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരവെ ഒരാടം പാലം വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്.

വടകര സ്വദേശികള്‍ സഞ്ചരിച്ച കാറ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റബീഹിനെ ഉടന്‍ മാലാപറമ്പ് എം ഇ എസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...