വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ പലയിടത്തും വെള്ളക്കെട്ടും ജലാശയങ്ങളിലെ നീരൊഴുക്കും ശക്തമാകുകയാണ്. ശക്തമായ മഴയുള്ളപ്പോഴും നീരൊഴുക്കുള്ളപ്പോഴും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്. അതേസമയം ഇന്നും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ടാണ്.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനെ നേരിടാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 31 ഓടെ കേരളത്തില്‍ കാലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതോടെ വീണ്ടും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...