മിനി ലോറിയിൽ നിന്ന് തടി വീണ് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വഴിയരിൽ കൊന്നപ്പൂവ് വിൽക്കുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിൽ നിന്ന് തടി തെറിച്ചുവീണ് മരിച്ചു. കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകൻ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വിൽപ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.

രോഗിയായ അമ്മുമ്മയ്‌ക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാർത്ഥി കൊന്നപ്പൂവ് വിൽക്കാൻ റോഡരുകിൽ എത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതേ സമയം കൊന്നപ്പൂവ് വാങ്ങാനെത്തിയ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ഈ ലോറി ഇടിച്ച് പരിക്കേറ്റിരുന്നു. പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...