Thursday, May 2, 2024 10:55 pm

കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ശീലിക്കുന്നത് പ്രമേഹരോ​ഗികളെ സഹായിക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണരീതി ശീലിക്കുന്നത് വഴി പ്രമേഹരോ​ഗികളെ സഹായിക്കുമെന്ന് പഠനം. പ്രമേഹം അനിയന്ത്രിത അളവിൽ ഉള്ളവർക്ക് പ്രമേഹം നിയന്ത്രിക്കാനും പ്രമേഹ സാധ്യതയുള്ളവർക്ക് രക്തത്തിലെ ഷു​ഗർ നില കുറയ്ക്കാനും ഈ ഡയറ്റ് രീതി സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അമേരിക്കയിലെ ടുലെൻ യൂണിവേഴ്സിറ്റിയാണ് പഠനം സംഘടിപ്പിച്ചത്.

രണ്ട് വിഭാ​ഗം ആൾക്കാരുടെയും ഭക്ഷണക്രമം പഠന വിധേയമാക്കിയായിരുന്നു ​ഗവേഷണം. ആദ്യത്തെ വിഭാ​ഗത്തിന് കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും രണ്ടാമത്തെ വിഭാ​ഗം സാധാരണ ഭക്ഷണ ക്രമവും ആറ് മാസത്തേക്ക് പിൻതുടർന്നു. ശേഷം നടത്തിയ ടെസ്റ്റിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച വിഭാ​ഗത്തിന്റെ രക്തത്തിൽ ഷു​ഗർ ലെവൽ, സാധാരണ ഭക്ഷണം കഴിച്ച വിഭാ​ഗത്തിനെക്കാൾ കുറവായിരുന്നു.

മാത്രമല്ല കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിച്ച ആൾക്കാരുടെ ഭാരത്തിലും ഫാസ്റ്റിങ്ങ് ഷു​ഗർ ലെവലിലും കുറവ് അനുഭപ്പെട്ടു. ജാമാ നെറ്റ് വർക്ക് ഓപ്പൺ ജേർണലിൽ ആണ് ​ഗവേഷണം ഫലം പ്രസി​ദ്ധികരിച്ചത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം ശീലിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് വരാതെ ഇരിക്കുന്നതിനും അതിന്റെ ചികിത്സക്കും ഉപകരിച്ചേക്കും. ഇതിനെക്കുറിച്ച് കൂടുതൽ ​പഠനം ആവശ്യമെന്നും ടുലെൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക്ക് ​ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ക്രിസ്റ്റൺ ഡൊറൻസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗസ്സയിലെ ആതുര സേവനരംഗത്ത് പുതിയ മാതൃകയുമായി ഖത്തർ റെഡ് ക്രസന്റ്

0
ദോഹ: പ്രതിസന്ധികൾക്കിടയിലും ഗസ്സയിൽ ആതുര സേവനത്തിൽ പുതിയ മാതൃക തീർത്ത് ഖത്തർ...

ഈ ചൂടത്ത് മുഖം സുന്ദരമാക്കാൻ ഐസ് ക്യൂബ് മസാജ്

0
ഈ ചൂടുകാലത്ത് ചർമ്മസംരക്ഷ​ണം വളരെ പ്രധാനമാണ്. വീട്ടിലെ തന്നെ ചില ചേരുവകൾ...

‘രാജ്ഭവൻ ജീവനക്കാരിയെ പീഡിപ്പിച്ചു’ ; ബംഗാൾ ഗവർണർ ആനന്ദ ബോസിനെതിരെ കേസ്

0
കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി...

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ് ; ഉമര്‍ഫൈസി – ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

0
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം സിപിഐഎം കണ്ണൂര്‍ ജില്ലാ...