പത്തനംതിട്ട: ജില്ലയിലെ പാവപ്പെട്ടവരും നിരാലംബരമായ സാധരണ ജനങ്ങള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ എല്ലാ മേഖലയിലുമുള്ള ഫീസ് വര്‍ദ്ധനവ് അംഗികരിക്കാനാവില്ലന്നും ഉടന്‍ പിന്‍വലിച്ച് നിരക്കുകള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കണമെന്നും ഡി.സി സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അന്യായമായ ഫീസ് വര്‍ദ്ധനവിനെതിരെ സംസ്‌കാര സാഹിതി ആറന്‍മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റലിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില കയറ്റം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപ്പെടുന്ന ജനങ്ങള്‍ രോഗം മൂലം ആശുപത്രിയില്‍ എത്തിയാല്‍ പിടിച്ചു പറിക്കാന്‍ അധികൃതര്‍ കാത്തു നില്‍ക്കുന്നു എന്നത് അനുവദിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അധികാരികള്‍ ഈ ജനവിരുദ്ധ ഉദ്യമത്തില്‍ നിന്ന് പിന്‍ തിരിഞ്ഞില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയര്‍ പേഴ്‌സണ്‍ ആനി സജി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ.ജാസിം കുട്ടി, സിന്ധു അനില്‍, പൗരസമിതി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, പി.കെ ഇക്ബല്‍, അബ്ദുള്‍ കലാം ആസാദ്, അജിത് മണ്ണില്‍, നഹാസ് പത്തനംതിട്ട, സജി കെ സൈമണ്‍, സി കെ അര്‍ജുന്‍, ആന്‍സി തോമസ്, ഷാനവാസ് പെരിംഗമല, രമേശ് കടമ്മനിട്ട, ജയന്‍ ഓമല്ലൂര്‍, യൂസഫ് വലഞ്ചൂഴി, ജിതിന്‍ രാജ് കാരംവേലി എന്നിവര്‍ സംസാരിച്ചു.