പത്തനംതിട്ട : രണ്ടായിരത്തോളം പച്ചക്കറി കിറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ റംസാൻ കിറ്റുകൾ , നാൽക്കാലികൾക്ക് കാലിത്തീറ്റ, ആവശ്യക്കാർക്ക് മരുന്നുകൾ, കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങി ഡി.സി.സി വൈസ് പ്രസിഡന്റും പത്തനംതിട്ട നഗരസഭയുടെ മുന്‍ ചെയർമാനുമായ അഡ്വ എ.സുരേഷ് കുമാർ.
കോവിഡ് രോഗം സ്ഥിരീകരിച്ച കഴിഞ്ഞ മാർച്ച് 8 മുതൽ പ്രതിരോധ പ്രവർത്തനങ്ങളിലും സഹായ പ്രവർത്തനങ്ങളിലും സുരേഷ് കുമാർ സജീവമാണ്. തന്റെ പ്രദേശമായ കല്ലറകടവ്, വലഞ്ചുഴി വാർഡുകളിലെ എല്ലാ വീടുകളിലും രണ്ട് തവണയെങ്കിലും ഭക്ഷ്യ വസ്തുക്കൾ എത്തിക്കാൻ സുരേഷ് കുമാർ മുൻകൈ എടുത്തിരുന്നു. കൂടാതെ മരുന്നുകൾ ആവശ്യമായവർക്ക് എത്തിച്ചു നൽകാനും ഇദ്ദേഹം മുൻ നിരയിൽതന്നെയുണ്ടായിരുന്നു . ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കോൺഗ്രസ്സ് പ്രവർത്തകർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി. വർഷങ്ങളായി നടത്തി വരുന്ന സുഭിക്ഷം പദ്ധതിയിലൂടെ കോവിഡ് കാലത്ത് നടപ്പിലാക്കിയ “ഉച്ചക്കൊരു പൊതിച്ചോറ് “പദ്ധതിയിലൂടെ നാലായിരത്തോളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത് . കാലിത്തീറ്റ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് വൈക്കോലും കാലിത്തീറ്റയും എത്തിച്ചു നൽകിയത് പൊതു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.