മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റിൽ. മുംബൈയിലെ പ്രശസ്തമായ ഒരു സ്കൂളിലെ അധ്യാപികയും സുഹൃത്തുമാണ് ദാദർ പോലീസിന്റെ പിടിയിലായത്. ഒരു വർഷത്തോളമാണ് 17 കാരനായ വിദ്യാർത്ഥി പീഡനത്തിനിരയായതെന്ന് പോലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥിക്ക് വൈകാരിക പിന്തുണ നൽകുകയെന്ന വ്യാജേനയായിരുന്നു കുട്ടിയെ സമീപിച്ചത്. പിന്നീട് ആഡംബര ഹോട്ടലുകളിലേക്ക് കൂട്ടിക്കൊപോവുകയും മദ്യവും ആൻസൈറ്റി മരുന്നുകൾ നൽകുകയും ചെയ്താണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലൂം നൃത്ത ഗ്രൂപ്പുകളിലൂടെയുമാണ് വിദ്യാർത്ഥി അധ്യാപികയെ പരിചയപ്പെടുന്നത്. അധ്യാപിക വിദ്യാർത്ഥിയുടെ വിശ്വാസം നേടിയെടുത്തു. മറ്റുള്ളവരിൽ നിന്ന് അവനെ ഒറ്റപ്പെടുത്താൻ തുടങ്ങി. പിന്നീട് തന്റെ കാറിൽ പല രഹസ്യ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയി. ഫൈവ് സ്റ്റോര്‍ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം മദ്യം നൽകി പ്രലോഭിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യമാണ് കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.