ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും നീക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നോട്ട് നിരോധനം പോലെ ബിഹാറിൽ വോട്ട് നിരോധനമാണ് നടക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 2023ന് ശേഷം ജനിച്ചവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്ന് നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

നാലു കോടിയിൽ അധികം വരുന്ന ജനങ്ങൾ മൂന്നാഴ്ച കൊണ്ട് രേഖകൾ കൃത്യമായി നൽകാൻ സാധിക്കുമോ എന്ന പ്രതിപക്ഷത്തിന് ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രതികരിച്ചില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിഹാറിൽ പിൻ വാതിലിലൂടെ എൻആർസി നടപ്പിലാക്കാനാണ് കമ്മീഷന്റെ നീക്കമെന്നും നേതാക്കൾ ആരോപിക്കുന്നു. 2003 ലാണ് ബിഹാറിൽ വോട്ടർ പട്ടിക അവസാനമായി സമൂല പരിഷ്ക്കരണം നടത്തിയത് . അന്ന് പട്ടികയിൽ ഉൾപെടാത്തവരെ പുറത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നു. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവരാണെങ്കിൽ രക്ഷിതാവിന്റെ ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ ഹാജരാകണമെന്ന നിർദേശമാണ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...