ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ വെള്ളിയാഴ്ച എട്ടുകോടി രൂപയാണ് വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരിലും വർധനയുണ്ട്. ഉത്രാടത്തിന് 21.45 ലക്ഷമായിരുന്നു യാത്രക്കാർ. 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി ആനുകൂല്യം ഉപയോഗപ്പെടുത്തി. 7.88 കോടി വരുമാനം നേടിയപ്പോൾ 2.04 കോടി പ്രിയദർശിനി ഫ്രീ ടിക്കറ്റുകളാണ്. കഴിഞ്ഞ ഉത്രാടത്തിന് 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപയുമായിരുന്നു വരുമാനം. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി. 12.95 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്.

അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി. 19.91 ലക്ഷം പേർ യാത്ര ചെയ്തു. മുൻവർഷം ഇത് 17.81 ലക്ഷമായിരുന്നു. തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് നേട്ടത്തിന് കാരണമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....