അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ആകെയുള്ള 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ തടസമാകുന്നത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച രോഗികളുടെ മൃതദേഹം സൂക്ഷിക്കാൻ സ്വകാര്യ മോർച്ചറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളജിൽ മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതാണ് പ്രശ്നം. 16 ഫ്രീസറുകളിൽ 15 ലും ഇതാണ് അവസ്ഥ. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എത്തിക്കുന്ന അജ്ഞാതരായ രോഗികൾ അശുപത്രിയിൽ വെച്ച് മരിച്ചാൽ അതത് പോലീസ് സ്റ്റേഷന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം.

ഇത്തരത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ക്ലിയറൻസ് കിട്ടിയതിനുശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് ആശുപത്രി സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്‍റെ സഹായം തേടുകയാണ് രീതി. പിന്നീട് പഞ്ചായത്ത് ചെലവിൽ സംസ്കരിക്കുകയാണ് ചെയ്യുക. ഓണാവധിക്ക് ശേഷം പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് പോലീസ് വിശദീകരണം. പ്രശ്നം ആരോഗ്യ മന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...