പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടക്കാൻ സാധ്യത. സെപ്റ്റംബർ 12ന് ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻപിങ് ഇന്ത്യയിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി രണ്ട് രാജ്യങ്ങൾക്കും ഇടയിലെ വിഷയങ്ങൾ കിർഗിസ്ഥാനിൽ മോദിയും ഷിയും ചർച്ച ചെയ്യും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയും മോദി കാണുന്നുണ്ട്. പുടിനും ബ്രിക്സ് ഉച്ചകോടിക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മധ്യേഷ്യൻ സന്ദർശനം തുടരുന്ന പ്രധാനമന്ത്രി, ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ താഷ്ക്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ഉസ്ബെക്കിസ്ഥാനുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി കിർഗിസ്ഥാനിലേക്ക് തിരിക്കും.

ഇന്നലെ വെക്കിട്ട് താഷ്കന്റിൽ എത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. പ്രസിഡന്റ് വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. വൈകീട്ട് പ്രസിഡന്റ് മോദിക്ക് അത്താഴവിരുന്ന് നൽകി. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ മോദി പങ്കുചേരും. ഇതിന് ശേഷം പ്രസിയുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...