കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും റിയാദിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയറും കോഴിക്കോട്ടെത്തുന്നു. ആകാശ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. സലാല എയർ ഒക്ടോബർ 31 മുതൽ 12.05-ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് സലാലയിൽ എത്തും. സലാലയിൽനിന്ന് 6.30-ന് പുറപ്പെട്ട് രാത്രി 12.30-ന് കരിപ്പൂരിലെത്തും. ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ്. തിരിച്ച് സലാലയിലേക്കുള്ള സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 25 മുതലാണ് റിയാദിലേക്ക് ആകാശ എയറിന്റെ സർവീസുകൾ ഉണ്ടാവുക. റിയാദ് സർവീസിന്റെ റൊട്ടേഷൻ സർവീസായാണ് ബെംഗളൂരു സർവീസ് വരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































