യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ചെ​ന്ന പ​രാ​തി​ : അധ്യാപകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര: യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് വി​ഗ്നേ​ശ്വ​ര ഹൗ​സി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് (40) അറസ്റ്റ് ചെയ്തത്. എ​ട​ച്ചേ​രി സി.​ഐ ശി​വ​ൻ ചോ​ടോ​ത്ത് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ​രാ​തി​ക്കാ​രി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ൽ ക​യ​റി യു​വ​തി സുഹൃത്തുമാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ് ചാ​റ്റു​ക​ളും മ​റ്റും പ്ര​തി എ​ഡി​റ്റ് ചെ​യ്ത് ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വി​വാ​ഹം അ​ടു​ത്ത​മാ​സം നി​ശ്ച​യി​ച്ചി​രി​ക്കെ ഇ​യാ​ൾ പ്ര​തി​ശ്രു​ത വ​ര​ന് എ​ഡി​റ്റ് ചെ​യ്ത ഫോ​ട്ടോ​ക​ളും മ​റ്റും കൊ​റി​യ​റി​ൽ അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

ഫോ​ട്ടോ​ക​ളും മ​റ്റും ല​ഭി​ച്ച​തോ​ടെ വ​ര​നും ബ​ന്ധു​ക്ക​ളും യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രും സം​ഭ​വം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, എ​ട​ച്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കൊ​റി​യ​ർ സ​ർ​വീസ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ കാ​മ​റ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ആ​ളെ തി​രി​ച്ച​റി​യാ​ൻ യു​വ​തി​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മാ​സ്കും തൊ​പ്പി​യും ധ​രി​ച്ച പ്ര​തി ഒ​പ്പം ജോ​ലി ചെ​യ്ത​യാ​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. വി​വാ​ഹം മു​ട​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം. പോ​ലീ​സ് ക​മ്പ്യൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...