ഇന്ത്യയിൽ ഭീകരാക്രമണം നടത്തും ; ഈദ് ദിന സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ ആണ്‌ ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്‌റഫഫിനെയും രക്തസാക്ഷികൾ എന്നാണ് മാസികയിൽ വിശേഷിപ്പിക്കുന്നത്.

അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ വെടിയേറ്റ് മരിച്ച പ്രയാഗ്‌രാജിലെ എം.എൽ.എൻ മെഡിക്കൽ കോളജ് ഷാഗഞ്ച് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.

ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ഏപ്രിൽ 16 ന് പ്രയാഗ്‌രാജിൽ വച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എം.എൽ.എൻ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

സണ്ണി സിംഗ് (23), ലവ്‌ലേഷ് തിവാരി (22), അരുൺ മൗര്യ (18) എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനെയും ഉമേഷ് പാൽ വധക്കേസിലെ മറ്റ് പ്രതികളായ ഗുഡ്ഡു മുസ്ലീമിനെയും പിടികൂടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന ദിവസം തന്നെയാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തതും വെടിവെച്ചവരെ റിമാൻഡ് ചെയ്തതും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...