ലഖ്‌നൗ : മൂന്ന് മാസം പ്രായമുള്ള കുട്ടിയെ പതിനേഴുകാരന്‍ ബലാത്സംഗം ചെയ്തു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ അമ്മ കണ്ടത് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ചോരയൊലിക്കുന്ന കുഞ്ഞിനെയാണ്. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം.
ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉയര്‍ന്ന ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.