മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്ന് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു. മലപ്പുറം എടപ്പാൾ പുറങ്ങ് പള്ളിപ്പടിയിലാണ് സംഭവം. കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്‍റെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് ഫഹീനാണ് കിണറ്റിൽ വീണ് മരിച്ചത്. മാതാവ് ഷഹലക്കൊപ്പമാണ് പുറങ്ങ് പള്ളിപ്പടിയിലെ വീട്ടിലേക്ക് ഫഹീൻ വിരുന്നെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്.

മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ആൾമറയില്ലാത്ത കിണറ്റിന് അടുത്തേക്ക് പോകുകയായിരുന്നു. കുട്ടി കിണറ്റിലേക്ക് വീഴുന്നത് കണ്ട ഷഹലയുടെ ബന്ധു അബ്ദുൽ ഖാദർ പെട്ടെന്ന് കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ സമീപവാസികളുടെ സഹായത്തോടെ കുട്ടിയെ എടപ്പാൾ നടുവട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...