കൊച്ചി: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശി സജാലാല്‍ ആണ് അറസ്റ്റിലായതെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ച ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ എടുക്കും. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും എസ്.പി വിവേക് കുമാര്‍ പറഞ്ഞു.
പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ വീണ്ടും കുഞ്ഞിനുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ നേരത്തെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവഡ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
സ്ഥിരമായി അങ്കൺവാടിയിൽ പോയിരുന്ന കുട്ടി ഇന്നലെ രക്ഷിതാക്കൾക്കൊപ്പം ഫാക്ടറിയിൽ തന്നെ ആയിരുന്നു. കളിക്കുന്നതിനിടെയിൽ രണ്ടു പേർ കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് ഉപദ്രവിച്ചു എന്ന് അമ്മ പോലീസിനു മൊഴി നൽകുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പോലീസ് കേസെടുത്തത്. ബലാത്സംഗ കുറ്റവും പോക്‌സോയും ചേർത്താണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.