ചണ്ഡീഗഢിനെതിരെ സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് മികച്ച സ്‌കോര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം കണ്ടെത്തിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 190 റണ്‍സാണ് കേരളം നേടിയത്. സഞ്ജുവിന് (32 പന്തില്‍ 52) പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളും ജയിച്ച കേരളം ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നമ്മല്‍ (24 പന്തില്‍ 30) – വരുണ്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു. രജന്‍ഗഡ് ബാവയുടെ പന്തിലാണ് രോഹന്‍ മടങ്ങുന്നത്.

രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. മൂന്നാമതെത്തിയ വിഷ്ണു വിനോദും നിര്‍ണായക പ്രകടനം പുറത്തെടുത്തു. എന്നാല്‍ രോഹന് പിന്നാലെ വരുണ്‍ മടങ്ങി. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വരുണിന്റെ ഇന്നിംഗ്‌സ്. നാലാം വിക്കറ്റില്‍ സഞ്ജു – വിഷ്ണു 57 റണ്‍സ് ചേര്‍ത്തു. വിഷ്ണുവിനെ 15-ാം ഓവറില്‍ ആകാശ് സുദന്‍ മടക്കി. സഞ്ജു പതിയെയാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. എന്നാല്‍ ഇത്തവണ കളിമാറി. 32 പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് സിക്‌സും നാല് ഫോറും നേടി. ബാസിത് (8), സല്‍മാന്‍ നിസാര്‍ (8) പുറത്താവാതെ നിന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...