കോഴിയെ പോലെ വസ്ത്രം ധരിച്ച പിഞ്ചുകുഞ്ഞിനെ കടിച്ചു ; ജോ ബൈഡന് വിമർശനം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ‌ചിക്കനെ പോലെ വസ്ത്രം ധരിച്ച ഒരു കുഞ്ഞിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തമാശ രൂപേണ കടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷം വിവാദത്തിൽ. കോഴിയിറച്ചി കഴിക്കുന്നത് അനുകരിക്കാനുള്ള ജോ ബൈഡന്റെ ശ്രമമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു കുട്ടിയുടെ കാലിലും ബൈഡൻ കടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെ ബുധനാഴ്ച വൈകുന്നേരം സൗത്ത് ലോണിൽ നടന്ന വൈറ്റ് ഹൗസ് ഹാലോവീൻ പരിപാടി വിവാദത്തിലാകുകയായിരുന്നു.

ബൈഡനെ നോക്കി കുഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷം കുഞ്ഞിന്റെ അമ്മയുമായി ജോ ബൈഡൻ അൽപ്പ നേരം സംസാരിക്കുകയും ചെയ്തു. ചിത്രങ്ങൾ വൈറലായതോടെ ജോ ബൈഡനെതിരെ വിമർശനവുമായി നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയത്. വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷത്തിനിടെ ജോ ബൈഡൻ ഒരു കുഞ്ഞിനെ കടിച്ചെന്നും ഇനി എന്ത് സംഭവിക്കുമെന്ന് തനിക്ക് അറിയില്ല എന്നുമായിരുന്നു ഒരാളുടെ കമന്റ്. അവിശ്വസനീയം എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്. മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ ജോ ബൈഡന്റെ അടുത്തേയ്ക്ക് കൊണ്ടുപോകരുത് എന്നായിരുന്നു മറ്റൊരു എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...