ബെംഗളൂരു: ബെംഗളൂരു ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ്സബ് ഇന്‍സ്‌പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടമുണ്ടായത്. ജര്‍മ്മന്‍ ചാന്‍സലറുടെ ബംഗളൂരു സന്ദര്‍ശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്.
നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ ശിവകുമാറിനെ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി.