കണ്ണൂര്‍ : നിക്ഷേപകരെ കബളിപ്പിച്ച് നാടുവിടാന്‍ ഒരുങ്ങിയ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി ഗഫൂര്‍, അര്‍ബന്‍ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍ മലപ്പുറം സ്വദേശി ഷൗക്കത്ത് അലി എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 59 ലക്ഷം രൂപ നഷ്ടം സംഭവിച്ച തലശ്ശേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിക്ഷേപതട്ടിപ്പില്‍ നൂറോളം പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിനു മുന്‍പ് നിക്ഷേപം മടക്കി നല്‍കാമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും നാടുവിടാനുള്ള പദ്ധതിയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.
പ്രതികളെ കസ്റ്റഡിയിലെടുത്തത് വാര്‍ത്തയായതോടെ 500ല്‍ ഏറെ പരാതികള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 6 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ നിക്ഷപകര്‍ പരാതിയുമായി വരികയാണെങ്കില്‍ തട്ടിപ്പിന്‍റെ വ്യാപ്തി കൂടും. നിക്ഷേപത്തിന് 12ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. കൂടാതെ സ്ഥാപനത്തില്‍ ജോലിയും നല്‍കാമെന്ന് പറഞ്ഞിരുന്നതായി നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു.
കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇവര്‍ക്ക് അംഗങ്ങളെ ചേര്‍ക്കുവാനോ നിക്ഷേപം സ്വീകരിക്കുവാനോ അനുവാദമില്ല. നിയമത്തിന്‍റെ പഴുതുകളില്‍ കടിച്ചുതൂങ്ങിയാണ് ഇവയില്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായ പണമിടപാടുകളാണ് ഈ സ്ഥാപനങ്ങളില്‍ നടക്കുന്നത്. കൃത്യമായ പരിശോധനകള്‍ ഒന്നും ഇവിടെ നടക്കാറില്ല. നിധി കമ്പിനികളില്‍ നിക്ഷേപിക്കുന്ന പണത്തിന് സര്‍ക്കാരിന്‍റെയോ ഭാരതീയ റിസര്‍വ് ബാങ്കിന്‍റെയോ യാതൊരുവിധ ഗ്യാരന്‍റിയും നിലവിലില്ല. എന്നാല്‍ റിസര്‍വ് ബാങ്കിന്‍റെ പേര് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.