റാന്നി : പുതുക്കടയില്‍ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു വൈദ്യുതി ലൈനില്‍ പതിച്ചു വന്‍ നാശനഷ്ടം. സംഭവത്തില്‍ നിരവധി 11 കെവി വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. ജലസേചന വകുപ്പിന്‍റെ മുരുത്താണിക്കല്‍ പമ്പുഹൗസിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച തൂണുകളും പാടെ ഒടിഞ്ഞു വീണു. ട്രാന്‍സ്ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ മഴയുടെ ഒപ്പം വലിയ കാറ്റായിരുന്നു അനുഭവപ്പെട്ടത്.
പുതുക്കടയില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ നിലംപതിച്ചു ; വന്‍ നാശനഷ്ടം
RECENT NEWS
Advertisment