Thursday, April 25, 2024 7:23 pm

മഞ്ഞ് മൂടിയ കുളു താഴ്‍‍‍‍വരയിലേക്കൊരു സഞ്ചാരം

For full experience, Download our mobile application:
Get it on Google Play

മണാലി : മഞ്ഞ് കാലം ആകുന്നതോടെ മഞ്ഞിന്‍റെ  നാട്ടിലേക്കുള്ള യാത്രക്കാരുടെ ഒഴുക്കും വർദ്ധിക്കും. മണാലിയാണ് മിക്കവരുടെയും ഇഷ്ട സ്ഥലം.  സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കപ്പെടുന്ന മണാലി, മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പ്രിയയിടമാണ്. ഹിമാചൽപ്രദേശിലെ കുളു താഴ്‍‍‍‍വരയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും പതിനഞ്ചുമണിക്കൂർ യാത്രയുണ്ട് ഈ മനോഹരതീരത്തേക്ക്.

പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി.  വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, സ്കീയിങ് മലകയറ്റം, ഹൈക്കിങ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്. മഞ്ഞുക്കാലം യാത്രകാർക്ക് ദുസ്സഹമാണെങ്കിലും കാഴ്ചകൾ ആസ്വദിക്കുവാനായി എങ്ങനെയും എത്തിച്ചേരുന്ന സഞ്ചാരപ്രേമികളുമുണ്ട്.

ആപ്പിൾത്തോട്ടങ്ങൾക്ക് നടുവിലെ താമസം
അവധിക്കാലം ആഘോഷമാക്കാൻ മണാലിയിലേക്ക് പോകുന്നവർക്ക് പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് താമസിക്കാൻ അവസരമൊരുക്കുകയാണ് ജംഗിൾ ഹട്ട് കോട്ടേജ്. പരമ്പരാഗത ഹിമാചൽ ശൈലിയിൽ ആപ്പിൾ, വാൾനട്ട് മരങ്ങൾക്കു നടുവിലാണ് വിനോദസഞ്ചാരികൾക്കായി ഈ കോട്ടേജ് ഒരുക്കിയിരിക്കുന്നത്. തടിയിലും കല്ലിലുമാണ് കോട്ടേജ് പണിതുയർത്തിയിരിക്കുന്നത്. മണാലിയിൽ നിന്ന് 8 കിലോമീറ്റർ അകലെ കന്യാൽ എന്ന ഗ്രാമത്തിലാണ് ഇൗ മനോഹര താമസയിടം. പർവതനിരയിൽ സ്ഥിതി ചെയ്യുന്ന കോട്ടേജിൽ രണ്ടു ബെഡ്റൂമും ഒരു ഹാളും അടുക്കളയും ശുചിമുറിയുമുണ്ട്. നയനമനോഹര കാഴ്ചകൾക്കു പുറമേ മികച്ച ട്രെക്കിങ് അനുഭവങ്ങളും ഇവിടെനിന്ന് ലഭിക്കും.

സഞ്ചാരികൾക്കായി ഒരുക്കിയ താമസയിടം
അതുൽ ബോസ് എന്ന വ്യക്തിയുടെ ഉടമസ്ഥതിയിലുള്ളതാണ് ജംഗിൾ ഹട്ട്. ഐയൺ ബട്ട് അസോസിയേഷന്റെ സാഡിൽ സോർ ചലഞ്ചിൽ മത്സരിച്ച് തന്റെ 21ാം വയസ്സിൽ തന്നെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളയാളാണ് അതുൽ. യാത്രയോടുള്ള പ്രണയം തന്നെയാണ് അതുലിന്റെ പുതിയ സംരഭത്തിന്റെ തുടക്കത്തിന് കാരണം. ഇൗ കോട്ടേജിന് പിന്നിൽ ഒരു കഥയുണ്ട്. മണാലി താഴ്‌വരയിൽ വിദേശികൾക്കും ബൈക്കിൽ ട്രെക്കിങ്ങിനെത്തുന്ന സംഘങ്ങളെയും ഗൈഡ് ചെയ്തായിരുന്നു അതുൽ മണാലിയിൽ ജീവിച്ചിരുന്നത്. കോവിഡ് മഹാമാരിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി വളരെ വലുതായിരുന്നു.  ഹോംസ്റ്റേകളും അടച്ചുപൂട്ടുകയും മിക്കവരുടെയും ജോലി നഷ്ടപ്പെടുകയും ചെയ്തു. സഞ്ചാരികളുടെ വരവ് നിലച്ചതോടെ കോവിഡ്ക്കാലം അതുലിനും പ്രയാസമേറിയതായിരുന്നു.

അതുൽ മണാലിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചു. ഒരിക്കൽ താമസസ്ഥലത്തിന് അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിനരികിലേക്ക് ട്രെക്കിങ്ങിന് പോയപ്പോഴാണ് മലമുകളിൽ പൊട്ടിപ്പൊളിഞ്ഞ കോട്ടേജ് അതുലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അതുൽ അത് ഏറ്റെടുക്കുകയും നവീകരിച്ച് വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന താമസസ്ഥലമാക്കി മാറ്റുകയും ചെയ്തു. അതുലിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് എന്നു തന്നെ പറയാം. മണാലിയിലേക്ക് എത്തിച്ചേരുന്ന നിരവധിപോരാണ് ഇവിടേയ്ക്ക് താമസത്തിനായി എത്തിച്ചേരുന്നത്. മഞ്ഞിന്റെ കാഴ്ചകണ്ട് അടിപൊളി താമസം അതാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്​റ്റേ ചെയ്​തു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...