ഇരുപത്തൊന്നുകാരി ആത്മഹത്യ ചെയ്ത സംഭവം ; ഫോട്ടോ കാണിച്ച് പ്രതി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കണ്ണാടിക്കൽ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടർനടപടികൾക്ക് ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടും. കഴിഞ്ഞ തിങ്കളാഴ്ചയാണ് അത്തോളി സ്വദേശി ആയിഷ റഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബഷീറുദ്ദീന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെ വിശദമായ പരിശോധന നടത്തും.മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കും. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീന്‍ ആണെന്ന റഷയുടെ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായണ് ആയിഷ റഷ. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന്‍ ആയിഷ റഷയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തി, പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...