പത്തനംതിട്ട : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി.യും ഇന്‍ഡ്യാ മുന്നണിയും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഇന്ത്യയൊട്ടാകെ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി പത്തനംതിട്ടയില്‍ യു.ഡി.എഫ്. ന്‍റെ ആഭിമുഖ്യത്തില്‍ പതിനാറാം തീയതി വെള്ളിയാഴ്ച 3 മണിക്ക് ഡി.സി.സി. ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനവും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ യോഗവും നടത്തുവാന്‍ പത്തനംതിട്ടയില്‍ നടന്ന യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു.
നേതൃയോഗം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ്, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഘടകകക്ഷി നേതാക്കളായ സമദ് മേപ്രത്ത്, പ്രൊഫ.ഡി.കെ.ജോണ്‍, അഡ്വ.ഹന്‍സലാ മുഹമ്മദ്, മുന്‍ എം.എല്‍.എ.മാലേത്ത് സരളാദേവി, തോമസ് ജോസഫ്, ഡോ.റജി കെ.ചെറിയാന്‍, തങ്കമ്മ രാജന്‍, സാബു കെ.എബ്രഹാം, പി.ജെ.സുകു, അബ്ദുള്‍ മുത്തലിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




























