തിരുവനന്തപുരം : മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ പരിമിതികളെ സി.പി.എം ശക്തമായ വിമര്‍ശിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ജലീലിന് പിന്തുണ നല്‍കിയില്ലെന്ന് മാധ്യമങ്ങളാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന മറുപടി സി.പി.എം പറയണമെന്ന് വാശിപിടിക്കരുത്. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും പൊതു നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ബി.ജെ.പിയോട് വിധേയത്വമാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും കടുത്ത പിണറായി വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.