കോഴിക്കോട് : പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടെയെന്നും വിജയരാഘവന്‍ നിലപാടെടുത്തു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് വിജയരാഘവനും നല്‍കുന്നത്.
ഫിഷറീസ് കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പിനി സര്‍ക്കാറിന് നല്‍കിയ കത്ത് പരിശോധിക്കുക മാത്രമാണ് ഫിഷറീസ് മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. എന്നാല്‍ അദ്ദേഹത്തിന് ചരിത്രമറിയില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.