തിരുവനന്തപുരം : കെ റെയില്‍ വിഷയത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് ഒരു രോഗം പോലെയാണിത്. കെ റെയിലിന്റെ കല്ലെടുത്ത് ഇട്ടിട്ട് ഇപ്പോള്‍ ഏത് കല്ലുകണ്ടാലും എടുത്ത് ഇടും. അതൊരു രോഗമാണ് വിജയരാഘവന്‍ പറഞ്ഞു.
കെ റെയില്‍ പ്രതിഷേധ വിഷയത്തില്‍ ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദര്‍ശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 ന് ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.