തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നാട്ടില്‍ എല്ലാത്തിനും നിയമം ഉണ്ടെന്നും അത് പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
ശ്രീ കേരളവര്‍മ്മകോളേജിലെ വൈസ് പ്രിന്‍സിപ്പലായി എ വിജയരാഘവന്റെ ഭാര്യയെ നിയമിച്ച നടപടി വിവാദമായിരുന്നു. ഇതേ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയായ പ്രഫ. ബിന്ദുവിനെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വൈസ് പ്രിന്‍സിപ്പലായി നിയമിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രസിഡന്റിന് വീതിച്ചു കൊടുത്തു. പ്രധാനപെട്ട ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലായി നല്‍കികൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവും ഇറക്കി. ഇതിനു പിന്നാലെ പ്രിന്‍സിപ്പല്‍ ജയദേവന്‍ സ്ഥാനം രാജി വെച്ചിരുന്നു.