തിരുവനന്തപുരം : സിപിഐഎം- ബിജെപി ധാരണയെന്ന ബിജെപി നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആര്‍ ബാലശങ്കറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ആര്‍ ബാലശങ്കറിന്റെത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധമെന്നും വിജയരാഘവന്‍.
സീറ്റ് കിട്ടാത്തതില്‍ പലരും പലതും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ ബാലശങ്കറിന്റെത് വളരെ വിചിത്രമായ വാദമാണ്.
ചെങ്ങന്നൂര്‍ അടക്കം സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ചെങ്ങന്നൂരില്‍ നേരത്തെ ശ്രീധരന്‍ പിള്ളയാണ് മത്സരിച്ചത്. ആര്‍ ബാലശങ്കറിന്റെത് വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആക്ഷേപമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആദ്യമായി ഇന്ത്യയില്‍ പരാജയപ്പെട്ട സംസ്ഥാനം കേരളമാണ്. അതിന് ബിജെപി വരണ്ട കാര്യമില്ല. കേരളത്തില്‍ അതൊരു പുതിയ സംഭവമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്- ബിജെപി ധാരണ നേരത്തെ തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു. ഒ രാജഗോപാലിനെ നിയമസഭയില്‍ എത്തിച്ചതും കോണ്‍ഗ്രസാണെന്ന് എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.