ആര്‍ ബാലശങ്കറിന്റേത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം ; ആരോപണം തള്ളി എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം- ബിജെപി ധാരണയെന്ന ബിജെപി നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആര്‍ ബാലശങ്കറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ആര്‍ ബാലശങ്കറിന്റെത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധമെന്നും വിജയരാഘവന്‍.
സീറ്റ് കിട്ടാത്തതില്‍ പലരും പലതും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ ബാലശങ്കറിന്റെത് വളരെ വിചിത്രമായ വാദമാണ്.

ചെങ്ങന്നൂര്‍ അടക്കം സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ചെങ്ങന്നൂരില്‍ നേരത്തെ ശ്രീധരന്‍ പിള്ളയാണ് മത്സരിച്ചത്. ആര്‍ ബാലശങ്കറിന്റെത് വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആക്ഷേപമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആദ്യമായി ഇന്ത്യയില്‍ പരാജയപ്പെട്ട സംസ്ഥാനം കേരളമാണ്. അതിന് ബിജെപി വരണ്ട കാര്യമില്ല. കേരളത്തില്‍ അതൊരു പുതിയ സംഭവമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്- ബിജെപി ധാരണ നേരത്തെ തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു. ഒ രാജഗോപാലിനെ നിയമസഭയില്‍ എത്തിച്ചതും കോണ്‍ഗ്രസാണെന്ന് എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...