തലവടി: ചില ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു. ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഉദ്യേശിക്കുന്നത്.
തലവടി പഞ്ചായത്ത് 12-ാം വാർഡിലെ വീടുകൾ സന്ദർശിച്ചു പരിചരണം തുടക്കമായി. പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് പട്ടരുമഠം, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്.
കൊച്ചി ആസ്ഥാനമായുള്ള കെ.ജി.ഏബ്രഹാം ട്രസ്റ്റ് ആണ് ഹോം സർവ്വീസിനായി വാഹനം നല്കിയിരിക്കുന്നത്. തലവടി പി.എച്ച്.സി യിൽ നിന്നും നല്കുന്ന പരിചരണത്തിന് പുറമെയാണ് ഇവരുടെ സേവനം. തലവടി ,മുട്ടാർ, എടത്വ ,നിരണം, ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുന്നൂറിൽപ്പരം കിടപ്പ് രോഗികൾക്ക് ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കുട്ടനാട് ലിങ്കിൻ്റെ സേവനം ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സൗജന്യമായി ലഭ്യമാക്കുമെന്ന് സെക്രട്ടറി എം.ജി കൊച്ചുമോൻ അറിയിച്ചു.
പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും യൂണിറ്റുകൾ രൂപീകരിക്കാനാണ് അടുത്ത ലക്ഷ്യം. കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം ഏപ്രിൽ 2ന് 3മണിക്ക് ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടക്കും. പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————