കൃഷിക്കും മൃഗ സംരക്ഷണത്തിനും മുന്തിയ പരിഗണന നല്‍കിക്കൊണ്ട് ആനിക്കാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഉത്പാദന മേഖലയില്‍ കൃഷിക്കും മൃഗ സംരക്ഷണത്തിനും മെച്ചപ്പെട്ട പരിഗണന നല്‍കി ആനിക്കാട് വാര്‍ഷിക ബജറ്റിന് അംഗീകാരം. 11,91,56,442 രൂപ പ്രതീക്ഷിത വരവും 11,75,39,000 രൂപ പ്രതീക്ഷിത ചെലവും 16,17,442 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ആനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അംഗീകരിച്ചു. നെല്‍കൃഷി, വാഴകൃഷി, തെങ്ങു കൃഷി, പച്ചക്കറി കൃഷി, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, മുട്ടക്കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി തുടങ്ങി എല്ലാ തലത്തിലും സ്പര്‍ശിച്ചു കൊണ്ട് ആകെ 52,89,600രൂപ ഉത്പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ 4,18,62,900 രൂപ വകയിരുത്തിയിട്ടുണ്ട്.

ലൈഫ് ഭവന പദ്ധതിക്കായി 21 ലക്ഷവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടു കോടിയും പട്ടികജാതി വിഭാഗത്തിന് 45,06,000 രൂപയുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പശ്ചാത്തല മേഖലയില്‍ വിവിധ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 1,21,04,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സിമോള്‍ തോമസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലൈലാ അലക്സാണ്ടര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി സിബി, സിസി പ്രേംസി, പ്രമീള വസന്ത് മാത്യു, സി.എസ്. ശാലിനി, എച്ച്. സുജ, വിജയലക്ഷ്മി, ദേവദാസ് മണ്ണൂരാന്‍, ഡെയ്സി വര്‍ഗീസ്, സൂസന്‍ ഡാനിയേല്‍, മാത്യൂസ് കല്ലുപുര, ഗ്രാമപഞ്ചായത് സെക്രട്ടറി വി. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...