Monday, July 7, 2025 2:19 pm

ആലപ്പുഴയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം: വള്ളികുന്നത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് ഭരണ സമിതി നിയോഗിച്ച ഷൂട്ടർമാർ വെടിവച്ചുകൊന്നു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ മണയ്ക്കാട് ടി ഡി വിജയനെന്ന കർഷകന്റെ പറമ്പിൽ തമ്പടിച്ച് കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് കഴിഞ്ഞ ദിവസം കൊന്നത്. വ്യാഴാഴ്ച വെടിയേറ്റ് ഓടിയ കാട്ടുപന്നിയെ വെള്ളിയാഴ്ച രാവിലെയാണ് സമീപത്തെ വിജനമായ സ്ഥലത്ത് ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പട്ടാപ്പകൽ പോലും ജനവാസമേഖലയിലെത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഷൂട്ടർമാരെ നിയോഗിച്ചത്. മാസങ്ങൾക്ക് മുമ്പ് ഷൂട്ടർമാരെ നിയോഗിച്ചെങ്കിലും നാടാകെ ജനങ്ങളുടെ സ്വൈര ജീവിതത്തിന് കാട്ടുപന്നി ഭീതിയായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണിയുടെ നേതൃത്വത്തിൽ കാട്ടുപന്നിയ്ക്കെതിരായ നടപടികൾ ശക്തമാക്കിയത്. പന്നിയുടെ മൃതശരീരം വെറ്ററിനറി ഡോക്ടറുടെ പരിശോധനകൾ പൂർത്തിയാക്കിയശേഷം സംസ്കരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ

0
കോയമ്പത്തൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ. കോയമ്പത്തൂർ...

സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

0
ചെങ്ങന്നൂർ : ഓണക്കാലത്ത് പ്രത്യേക റേഷൻ അരി വിഹിതം സംസ്ഥനത്തിന്...

ഒമാനിലെ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ...

മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഹെ​ഡ് ക്ലാ​ർ​ക്കി​നെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പരാതി

0
പ​ത്ത​നം​തി​ട്ട : മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഹെ​ഡ്...