മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഹെ​ഡ് ക്ലാ​ർ​ക്കി​നെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഹെ​ഡ് ക്ലാ​ർ​ക്കി​നെ സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും വേ​ണ്ടി വ​ന്നാ​ൽ കൊ​ല്ലു​മെ​ന്നും മു​ൻ എം​എ​ൽ​എ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ആ​റ​ന്മു​ള പോ​ലീ​സിൽ ഹെ​ഡ് ക്ലാ​ർ​ക്ക് എ​സ്. ഷാ​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഷാ​ജി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് സ​മ​ര​രം​ഗ​ത്തു​മെ​ത്തി. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി​വ​രാ​വ​കാ​ശം ന​ൽ​കി​യി​രു​ന്നു. അ​ഞ്ചു ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ത് ഷാ​ജി ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭീ​ഷ​ണി. ക​ഴി​ഞ്ഞ ഒ​ന്നി​ന് തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷ് ഹെ​ഡ് ക്ലാ​ർ​ക്കി​നെ ചോ​ദ്യം ചെ​യ്യു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടി​നാ​ണ് മു​ൻ എം​എ​ൽ​എ രാ​ജ​ഗോ​പാ​ല​ൻ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു.

നി​ന്നെ കൊ​ന്നാ​ലും ആ​രും ചോ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി ചെ​യ്യാ​ൻ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തി​ൽ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മെ​ഴു​വേ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി വ​ട്ട​മോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​കു​മാ​ർ, ജ​യി​ൻ, എ​ൻ.​സി. മ​നോ​ജ്, വി​നീ​ത അ​നി​ൽ, കെ.​കെ. ജ​യി​ൻ, ആ​ര്യ മു​ട​വ​നാ​ൽ, രാ​ജു കു​ള​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....