ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ സിവിൽ സർവീസ് പരീക്ഷകളോടുള്ള താൽപര്യവും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്  സിവിൽ സർവീസ് അക്കാദമി ആരംഭിച്ചിരിക്കുന്നത്. കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെയും ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട എം.പി. ആന്റോ ആന്റണി അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ സജി വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫിബി അഗസ്റ്റസ് മാത്യു സ്വാഗതം ആശംസിച്ചു. പത്തനംതിട്ട അതിരൂപത വികാർ ജനറലും എം.എസ്.സി സ്കൂളുകളുടെ കോറസ്പോണ്ടന്റുമായ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹപ്രഭാഷണം നടത്തി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ദീനാമ്മ റോയ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സർവീസ് പരീക്ഷാ പരിശീലകനും മെന്ററുമായ പി. ടി.സുനിൽ കുമാർ വിഷയാവതരണം നടത്തി. യു.പി.എസ്.സി 2025 പരീക്ഷയിൽ AIR 362 നേടിയ അമൽ കാമ്പിയിൽ വിദ്യാർത്ഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കോ-ഓർഡിനേറ്റർ അബ്ദുൽ സഫീർ, ലോക്കൽ മാനേജർ റവ. ഡോ. ആന്റോ കണ്ണാംകുളം, വാർഡ് മെമ്പർ കെ.എ.വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സുനിത മാത്യു നന്ദി രേഖപ്പെടുത്തി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്കായുള്ള ക്രമബദ്ധമായ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് അക്കാദമി ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...