തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയ കാട്ടാനയ്‌ക്ക് കാലിൽ പരിക്ക് ; ഒടുവിൽ ചികിത്സിച്ച് ഭേദമാക്കി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

മറയൂർ: കാലിൽ കയറ് കുരുങ്ങി പരിക്കേറ്റ പിടിയാനയ്ക്ക് ചികൽസ നൽകി. കാന്തല്ലൂർ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയിൽ ദിവസങ്ങളോളം കണ്ടിരുന്ന കാട്ടാനക്കൂട്ടത്തിൽ ഇരുപത് വയസുള്ള പിടിയാന കാലിൽ കയറ് കുരുങ്ങിയ നിലയിൽ ഗുരുതര പരിക്കോടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചികിത്സ നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ പെരടി പള്ളം സ്വകാര്യഭൂമിയിൽ വച്ച് മയക്ക് വെടിവെച്ച് ചികിത്സ നൽകിയത്.തമിഴ്നാട്ടിൽ നിന്നും ചിന്നാർ വന്യജീവി സങ്കേതരത്തിൽ നിന്നും കൂട്ടംകൂട്ടമായി ഇരുപതിലധികം കാട്ടാനകളാണ് മറയൂർ കാന്തല്ലൂർ മേഖലയിൽ എത്തിയിരിക്കുന്നത് കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങൾക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുന്നത്.

ഗ്രാമങ്ങളിലും കയറിയിറങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാന്തല്ലൂർ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രണ്ടുപേരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇതിനിടയിൽ വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന 4 കാട്ടാന കൂട്ടത്തിലെ ഒരു ആനയ്ക്ക് മുൻ കാലിന് പരിക്ക് കണ്ടെത്തിയത്.കാലിൽ കയർകുരുങ്ങി ഗുരുതരമായ പരിക്കുകളോടെ കണ്ടതിനെ തുടർന്ന് കോട്ടയം സർക്കിൾ സി.സി.എഫ് അരുണിന്റെ നേതൃത്വത്തിൽ തേക്കടി വൈൽഡ് ലൈഫ് വെറ്റിനറി ഡോ. അനുരാജ്, വയനാട്ടിലെ വൈൽഡ് ലൈഫ് സർജൻ അജേഷ് മോഹൻദാസ് എന്നിവർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും ദൗത്യം ഏറ്റെടുത്ത് മയക്ക് വെടിവെച്ച് മണിക്കൂർക്കുള്ളിൽ ചികിത്സ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 300-ഓളം പേർക്ക് ; നിരവധിപേർ ചികിത്സയിൽ

0
തിരുവനന്തപുരം : ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും...

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...