ജമ്മു: കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ 30 വയസുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കൊലപാതകക്കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ശരീരം പല ഭാഗങ്ങളായി അറത്തെടുത്ത് സോയിബുഗ് പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ നാല് ദിവസമായി പെൺകുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് ലഭ്യമായ വിവരം.ബുദ്ഗാമിലെ മോഹൻപോറ ഓംപോറയിൽ താമസിക്കുന്ന ഷബ്ബിർ അഹമ്മദ് വാനി എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
മുപ്പതുകാരിയുടെ തലയറുത്ത് ശരീരം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; പ്രതി പിടിയിൽ
RECENT NEWS
Advertisment