അങ്കമാലിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: കെ.ടി.എം ബജാജ് ഷോറൂം ജീവനക്കാരായ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പം സഞ്ചരിച്ചയാൾക്ക് സാരമായ പരിക്കേറ്റു. അങ്കമാലി എളവൂർ കവലയിലെ കെ.ടി.എം ബജാജ് ഷോറൂമിലെ ട്രെയിനിയായ കാലടി കാഞ്ഞൂർ കാവലങ്ങാട്ടുതറ വീട്ടിൽ സുനിൽ കുമാറിന്‍റെ മകൻ കിഷോറാണ് (20) മരിച്ചത്. മേജർ ടെക്നീഷ്യനായ ഇടുക്കി സ്വദേശി അരുണിനാണ് (28) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെ എളവൂർ-പുളിയനം റോഡിൽ റെയിൽവേ ഓവർബ്രിഡ്ജിന് താഴെയായിരുന്നു അപകടം. പുളിയനം ഭാഗത്ത് നിന്ന് ഇരുവരും ബൈക്കിൽ വരുമ്പോൾ എതിർ ദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയിടിച്ചായിരുന്നു അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് തലക്ക് സാരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരമാസകലം പരിക്കേറ്റ അരുണിനെ കറുകുറ്റിയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഷോർ അടുത്തിടെ ട്രെയിനിയായാണ് ഷോറൂമിലെത്തിയത്. മാതാവ്: അമ്പലത്തറ കുടുംബാംഗം സിന്ധു. സഹോദരങ്ങൾ: കിരൺ, കിച്ചുമോൻ, അഖിൽ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചൊവ്വര തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...