Sunday, April 20, 2025 1:37 pm

കൊച്ചിയിൽ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി ഡോ​ക്ട​റുടെ പ​ണം ത​ട്ടി​ ; യു​വാ​വും യു​വ​തി​യും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​ഹ​മ്മ​ദ് അ​മീ​ൻ, ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ന​സീ​മ ന​സ്രി​യ എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം നടന്നത്. ന​സീ​മ​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെയാണ് ഇവർ ത​ട്ടി​പ്പി​നി​ര​യാ​ക്കിയ​ത്. ചി​കി​ത്സ​യ്ക്കെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേഷം ന​സീ​മ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പകർത്തിയ ശേഷം ഇ​ത് പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ ഇ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ്പോ​ൾ ത​ന്നെ ഡോ​ക്ട​ർ ഗൂ​ഗി​ൾ പേ ​വ​ഴി 45000 രൂ​പ ന​ൽ​കി. ഡോ​ക്ട​ർ വ​ന്ന കാ​റി​ന്‍റെ താ​ക്കോ​ലും അ​മീ​നും ന​സീ​മ​യും സ്വ​ന്ത​മാ​ക്കി. പി​റ്റേ​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി​യ​പ്പോ​ഴാ​ണ് കാ​ർ വി​ട്ടു​ന​ൽ​കി​യ​ത്. വീ​ണ്ടും അ​ഞ്ച് ല​ക്ഷം രൂ​പ അ​മീ​നും ന​സീ​മ​യും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഡോ​ക്ട​ർ പ​രാ​തി ന​ൽ​കി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ നി​ന്നാ​ണ് അ​മീ​ൻ പി​ടി​യി​ലാ​യ​ത്. അ​മീ​നി​ൽ ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് ന​സീ​മ​യേ​യും പി​ടി​കൂ​ടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...