അന്വേഷിച്ചു കണ്ടെത്തിയില്ല ; അമൃത്പാൽ സിങ് ഇപ്പോഴും കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

അമൃത്സർ : അന്വേഷണം ഒരു മാസത്തിനോടടുക്കുമ്പോഴും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് ഇപ്പോഴും കാണാമറയത്ത്. മാർച്ച് പകുതിയോടെയാണ് പഞ്ചാബ് പോലീസ് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നത്. എന്നാൽ നാളിതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്നു കരുതപ്പെടുന്ന അഭിഭാഷകനുൾപ്പടെ മൂന്നു പേരെ പോലീസ് ഇന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാൽ രാജസ്ഥാൻ വഴി പാകിസ്ഥാനിലേക്കു കടന്നേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അഞ്ച് ജില്ലകളിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണു സുരക്ഷയൊരുക്കിയിരിക്കുന്നത്.

അമൃത്പാലിനെക്കുറിച്ചു വിവരം നൽകുന്നവർക്കു പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററും പലയിടങ്ങളിലും പതിച്ചിട്ടുണ്ട്. ഒളിവിൽ പോയതിനു ശേഷം അമൃത്പാലിന്‍റെ രണ്ടു വീഡിയോകൾ പുറത്തുവന്നിരുന്നു. സിഖ് ആരാധനാലയത്തിൽ അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് സുവർണക്ഷേത്രത്തിലും മറ്റ് ആരാധനാലയങ്ങളിലും കനത്ത കാവൽ ഏർപ്പെടുത്തി. പൊലീസിനെ വിദഗ്ധമായി കബളിപ്പിച്ചാണു അമൃത്പാൽ സിങ് കടന്നു കളഞ്ഞത്. പലയിടങ്ങളിലും പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പ് കടന്നു കളയുകയായിരുന്നു. അമൃത്പാലിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ അറസ്റ്റ് ചെയ്തെങ്കിലും ഈ ഖാലിസ്ഥാൻ നേതാവിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...